സഞ്ചാരപാത അടക്കില്ല, എൽ.വി.യു.പിക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ 66 ൽ CI ഓഫീസ് സിഗ്നൽ പരിസരത്ത് LVUP ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലേക്ക് ക്ഷേത്ര ആചാരങ്ങൾക്കായി എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ പരമ്പരാഗത പാതയിൽ LVUPഅനുവദിച്ചു നൽകുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. MP യും MLA യും കൊടുങ്ങല്ലൂർ നഗരസഭയും വേണ്ട സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുത്ത് നാഷണൽ ഹൈവേ അതോറിറ്റിയെ അറിയിക്കാത്തതാണ് ഇന്നീ കാണുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാമെന്നും ജോർജ് കുര്യൻ ഉറപ്പ് നൽകി.ബിജെപി മണ്ഡലം പ്രസിഡണ്ട് KS വിനോദ് സംസ്ഥാന വൈസ് പ്രസിഡണ്ട് A N രാധാകൃഷ്ണൻ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് AR ശ്രീകുമാർ ജനറൽ സെക്രട്ടറിമാരായ KR വിദ്യാസാഗർ LK മനോജ് നഗരസഭ പ്രതിപക്ഷ നേതാവ് TS സജീവൻ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രശ്മി ബാബു DR NV സജിത്ത്
NSS താലൂക്ക് വൈസ് പ്രസിഡണ്ട് മനോജ്, സുവിൻപനങ്ങായിൽ വാർഡ് കൗൺസിലർ മാരായ സുമേഷ്,ധന്യ ഷൈൻ,ശാലിനി വെങ്കിടേഷ്, പരമേശ്വരൻ കുട്ടി എന്നിവരും മന്ധ്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു
സഞ്ചാരപാത അടക്കില്ല, എൽ.വി.യു.പിക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

