കൊടുങ്ങല്ലൂർ. കയ്യേറിയ ഭൂമി തിരിച്ച് പിടിച്ച് ദേവസ്വം. അഞ്ചപ്പാലം കേരളേശ്വരപുരം ശിവക്ഷേത്രത്തിലെ എട്ടേകാൽ സെന്റ് ഭൂമിയാണ് ദേവസ്വം ബോർഡ് തിരിച്ച് പിടിച്ചത്. അഞ്ച് വ്യക്തികളിൽ നിന്നാണ് എട്ടേകാൽ സെന്റ് ഭൂമി ദേവസ്വം തിരിച്ച് പിടിച്ചത്. ദേവസ്വം ഭൂമി കയറി പലരും ചുറ്റുമതിലും മറ്റും നിർമ്മിച്ചിരുന്നു. ഇതെല്ലാം പൊളിച്ച് ദേവസ്വത്തിന്റെ പറമ്പിന്റെ അതിർത്തിയിൽ കോൺക്രീറ്റ് കാലുകൾ സ്ഥാപിക്കുകയും ചെയ്തു.തഹസിൽദാർ വി സി പ്രസന്നൻ, ദേവസ്വം ഓഫീസർ വേണുഗോപാൽ, ഡെപ്യൂട്ടി തഹസിൽദാർ സനൽകുമാർ, സർവ്വയർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ അതിർത്തി കണ്ടെത്തിയത്.
കയ്യേറിയ ഭൂമി തിരിച്ച് പിടിച്ച് ദേവസ്വം

