Kodungallur

ശിവ സഹസ്രനാമജപമഹായജ്ഞം തിരുവഞ്ചിക്കുളം ശിവപാർവ്വതി മണ്ഡപത്തിൽ നടന്നു

കൊടുങ്ങല്ലൂർ: കേരള ക്ഷേത്രസംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച 9-ാമത് ശിവ സഹസ്രനാമജപമഹായജ്ഞം തിരുവഞ്ചിക്കുളം ശിവപാർവ്വതി മണ്ഡപത്തിൽ നടന്നു. രാവിലെ 8.30 ന് പഞ്ചാക്ഷര മന്ത്രം ജപിച്ച് തിരുവഞ്ചിക്കുളം മഹാദേവനെ പ്രദക്ഷിണം വെച്ച ശേഷം അമ്മമാർ യജ്ഞ മണ്ഡപത്തിൽ പ്രവേശിച്ചു .ആറാം ക്ലാസ്സ് വിദ്യാർത്ഥി ലക്ഷ്മി സുനിൽകുമാർ അഷ്ടപദി ആലപിച്ചു. തുടർന്ന് മാതൃഭൂമി ആലപ്പുഴ ചീഫ് എഡിറ്റർ ഡോ. വേണു കാരായ്മ”നാമ ജപത്തിൻ്റെ ഗുണങ്ങൾ ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് വെങ്കിടേശ്വര പ്രഭു ശിവസഹസ്രനാമജപം ചൊല്ലി കൊടുത്തു. 12 മണിക്ക് ധ്യാനം ആരംഭിച്ചു. 12.15 ന് പ്രസാദ വിതരണം ,പ്രസാദ ഊട്ട് എന്നിവയോടെ യജ്ഞം സമാപിച്ചു. രാവിലെ 6 മണിക്ക് യജ്ഞാചാര്യൻ പ്രഹ്മശ്രീ. പ്രസന്നൻ അടികളുടെ മുഖ്യകാർമ്മികത്വത്തിൽ മുൻകൂട്ടി പേര് നൽകിയിരുന്നവരുടെ പേരിൽ ഗണപതി ഹോമവും, മൃത്യുജ്ഞയ ഹോമവും നടന്നു. അഷ്ടപദി ചൊല്ലിയലക്ഷ്മി സുനിൽ കുമാറിന് സമിതി ജില്ല സെക്രട്ടറി പി.ആർ. ഗോപിനാഥ് അയോദ്ധ്യ ക്ഷേത്ര മാതൃക ശില്പം സമ്മാനിച്ചു ചടങ്ങുകൾക്ക് സമിതി സംസ്ഥാന സത്സംഗ പ്രമുഖ് സി.എം.ശശീന്ദ്രൻ, ജില്ല മാതൃസമിതി അധ്യക്ഷ ഡോ. ആശാലത, താലൂക്ക് കാര്യദർശി പി.പി. ദിലീപ് കുമാർ, താലൂക്ക് മാതൃസമിതി അധ്യക്ഷ ഗീതചന്ദ്രൻ, കാര്യദർശി സരിത പ്രദീപ് എന്നി വർ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!