കൊടുങ്ങല്ലൂർ. വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കയ്പമംഗലം പള്ളിനടയിൽ ഞായറാഴ്ച മുതൽ കാണാതായ ആളെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് ഭാഗം ചാച്ചാജി റോഡിൽ കുറുപ്പംപുരക്കൽ മാമു (89) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണി മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച്ച രാവിലെ ഏഴരയോടെയാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

