എം എ ബിസിനസ് എക്കണോമിക്സിൽ ആറാം റാങ്ക് നേടിയാണ് ഇന്ദുലേഖ വിജയക്കൊടി പാറിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ ഇന്ദുലേഖ നേടിയ റാങ്കിൽ മതിമറന്നിരിക്കുകയാണ് തിരുവള്ളൂർ ഗ്രാമം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നാണ് ആറാം റാങ്കോടെ ഇന്ദുലേഖ തന്റെ വിജയ രഥം ഉരുട്ടിയത്. കൊടുങ്ങല്ലൂർ പി ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടുവിന് തൊണ്ണൂറ്റിരണ്ട് ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ഡിഗ്രിയും ഉന്നത വിജയത്തോടെയാണ് കരസ്ഥമാക്കിയത്. ഈ വിജയങ്ങളെല്ലാം ട്യൂഷന്റെ സഹായത്തോടെയല്ലയെന്നതാണ് ഇന്ദുലേഖയുടെ വിജയങ്ങൾക്ക് മാറ്റ് കൂട്ടുന്നത്.മാടവന കളച്ചിറ സുനിൽ കുമാറിന്റെയും ശോബിയുടെയും മകളാണ് ഇന്ദുലേഖ
കൊടുങ്ങല്ലൂർ.ഇന്ദുലേഖക്ക് റാങ്കിന്റെ തിളക്കം.

