നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേരെ പോീലസ് കാപ്പ ചുമത്തി നാടുകടത്തി കൊടകര അഴകം സ്വദേശി അഴകത്ത് കൂടാരത്തില്‍ മല്ലന്‍ ശിവന്‍ എന്ന ശിവന്‍ (54), കയ്പമംഗലം കരടിവളവ് സ്വദേശി പള്ളത്ത് മിഥുന്‍ (32), എന്നിവരെയാണ് കാപ്പ ചുമത്തിയത്. മല്ലന്‍ ശിവന്‍ കൊടകര പോലിസ് സ്റ്റേഷനില്‍ 2021 ല്‍ ഒരു വധ ശ്രമ കേസും 2020, 2024 വര്‍ഷങ്ങളില്‍ ഓരോ POCSO കേസുകളും 2006 ല്‍ ഒരു അടിപിടി കേസും അടക്കം 4 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്., മിഥുന്‍ കൈപമംഗലം പോലിസ് സ്റ്റേഷനില്‍ 2023 ല്‍ ഒരു കവര്‍ച്ച കേസിലെയും 2019, 2021, 2024 വര്‍ഷങ്ങളില്‍ ഓരോ അടിപിടി കേസുകളിലെയും, 2013 ല്‍ മതിലകം പോലിസ് സ്റ്റേഷനില്‍ ഒരു അടിപിടി കേസിലെയും അടക്കം 7 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണകുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂര്‍ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൈപമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു കെ.ആര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സൂരജ് കെ എസ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷിജു, പ്രവീണ്‍ ഭാസ്‌ക്കര്‍ എന്നീ ഉദ്യോഗസ്ഥരു അന്വേഷണസംഘത്തലുണ്ടായിരുന്നു
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേരെ പോീലസ് കാപ്പ ചുമത്തി നാടുകടത്തി
