മണ്ണുത്തി – വടക്കുംഞ്ചേരി ദേശീയപാത ചെമ്പുത്രയിൽ നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ
ഡ്രൈവർ മരിച്ചു. തയ്യൂർ സ്വദേശി കൊള്ളന്നൂർ തറയിൽ ടോണിയാണ്(47) മരിച്ചത്. പട്ടിക്കാട് നിന്നും മണ്ണുത്തി ഭാഗത്തേക്ക് വരുന്ന ദിശയിലാണ് അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ടതായിരുന്നു മിനി ലോറി. തൃശ്ശൂർ നിന്നും പ തക്കെട്ടുമായി പോവുകയായിരുന്നു ഓട്ടോറിക്ഷ. ഓട്ടോക്കുള്ളിൽ കുടുങ്ങിപ്പോയ
ഡ്രൈവറെ തൃശൂരിൽ
നിന്നും അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.
നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ
ഡ്രൈവർ മരിച്ചു

