മതിലകം: യുവതിയെ പ്രണയം നടിച്ച് വശീകരിച്ച് വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന് , എസ്എൻ പുരം , കരിനാട്ട് വീട്ടിൽ ശ്രീജിത്ത് 30 വയസ്സ്, എന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീജിത്ത് 2021 വർഷത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസിലെ പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ , എ എസ് ഐ പ്രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിൽ, സിവിൽ പോലീസ് ഓഫീസർമാരായ ദിവ്യ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒരു വധശ്രമ കേസിലെ പ്രതി കൂടിയായ ശ്രീജിത്ത് റിമാന്റിലേക്ക്

