വാടാനപ്പിള്ളി എങ്ങണ്ടിയൂരിൽ 71 കാരൻ കൊല്ലപ്പെട്ട കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ രാമു 71 വയസ് എന്നയാളാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്
മകൻ രാഗേഷ് 35 വയസ്സ് നെയയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ്. ചെയ്തത്. മദ്യലഹരിയിൽ രാകേഷ് രാമുവുമായി ഉണ്ടായ വഴിക്കിനെ തുടർന്നുള്ള വൈരാഗ്യത്താൽ മകൻ അച്ഛനെ തള്ളിയിട്ടപ്പോൾ ചുമരിൽ തലയിടിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ് ആണ് രാമു മരിച്ചതെന്ന് പോലീസ് പറഞ്ഞു.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ ഷൈജു.എൻ.ബി, എസ്.ഐ മുഹമ്മദ് റാഫി, ജി.എസ്.സി.പി.ഒ സുരേഖ്, സി.പി.ഒ അമൽ, റിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അച്ചനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

