ദേശീയപാതയിൽ വാടാനപ്പിള്ളി ഗണേശമംഗലം പെട്രോൾ പമ്പിന് സമീപം മത്സ്യം കയറ്റി വരികയായിരുന്നു പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കുണ്ടലിയൂർ പങ്കം പുരക്കൽ വീട്ടിൽ പ്രകാശൻ (52) ആണ് മരിച്ചത് . ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ തലക്കും ഷോൾഡറിനും ഗുരുതരമായി പരിക്കേറ്റ പ്രകാശനെ കണ്ടശ്ശാംകടവ് ഡി – കോഡ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും പരിക്ക് ഗുരുതമായതിനാൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 8 മണിയോടെ മരണപ്പെടുകയായിരുന്നു. വാടാനപ്പള്ളി പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോട്ടത്തിന് ശേഷം സംസ്കാരം നടക്കും.
വാടാനപ്പിള്ളിയിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

