കെ പി എസ് ടി എ മാറ്റൊലി പൊതു വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്രക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി:
കൊടുങ്ങല്ലൂർ: സർക്കാരിന്റെ വികലമായ പൊതു വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷൻ കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മാറ്റൊലി
പൊതു വിദ്യാഭ്യാസ പരിവർത്തന
സന്ദേശ യാത്രക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി. സ്വീകരണ യോഗവും പൊതുസമ്മേളനവും സനീഷ്കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ എസ് സാബു അധ്യക്ഷത വഹിച്ചു. കെ പി സി സി വക്താവ് പി കെ നൗഷാദ് അലി മുഖ്യപ്രഭാഷണം നടത്തി.
ജാഥ ക്യാപ്റ്റൻ കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, ഡി സി സി ജനറൽ സെക്രട്ടറി ടി എം നാസർ, സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ്ജ്, ടി എം കുഞ്ഞുമൊയ്തീൻ, സി ജെ ദാമു, ആന്റോ പി തട്ടിൽ, പ്രവീൺ എം കുമാർ, ഷിജി ശങ്കർ, നിധിൻ ടോണി, മുഹമ്മദ് റാഫി, ജിൽസൺ കെ എക്സ്, ഇ എ മുഹമ്മദ് അലി, സൈജു പി ആർ എന്നിവർ സംസാരിച്ചു
കെ പി എസ് ടി എ മാറ്റൊലി പൊതു വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്രക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി

