Kodungallur

അപകടം പതിവായ വടക്കെ നടയിൽ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ  സീബ്രാലൈൻ വരച്ചു

കൊടുങ്ങല്ലൂർ വടക്കെ നടയിൽ കെ.കെ.ടി.എം ഗവ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിനും  താലൂക്ക് ഹോസ്പിറ്റലിന്റെ മുൻവശത്തും കോടതിയുടെ മുൻപിലും പി.ഡബ്ലിയു.ഡി റോഡിലെ സീബ്രാലൈൻ മായ്ഞ്ഞിട്ട് വർഷത്തിലധികമായി.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായിരുന്നു.
തൃശൂർ റൂറൽ എസ്.പി  ബി. കൃഷ്ണകുമാർ എസ്.പിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ റോഡിൽ സീബ്രാലൈൻ വരച്ചു.
കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ കെ. സാലിം, ജനമൈത്രി പൊലീസ് സമിതി അംഗങ്ങളായ കെ.പി സുനിൽ കുമാർ, ഉണ്ണി പണിക്കശ്ശേരി, രണദീപൻ, പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ, എസ്.എം.സി ചെയർമാൻ അസീസ് പുഞ്ചപ്പാടത്ത്, പി.ആർ ബാബു,  തുടങ്ങിയവർ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!