ടി.കെ.എസ് പുരം തിരുമുപ്പത്ത് റോഡിൽ കെ.എസ്.ഇ.ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ആലിങ്ങപ്പൊക്കം ആനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങളും
മുന്നൂറ് രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.സംഭവ സമയത്ത് ആനന്ദൻ്റെ
അമ്മ അംബുജാക്ഷിയും, ഭാര്യ സ്മിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.ഡോഗ് സ്‌ക്വാഡ് ഉം പരിശോധയ്ക്ക് എത്തിയിരുന്നു
കൊടുങ്ങല്ലൂരിൽ ടി.കെ.എസ് പുരത്ത് വീടിൻ്റെ അടുക്കള വാതിൽ കുത്തിതുറന്ന് മൂന്ന് ലക്ഷം രൂപയോളം വില വരുന്ന സ്വർണം കവർന്നു.

