Kodungallur

ബസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെ കൈയ്യിൽ കയറി പിടിച്ച കണ്ടക്ടർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : 16.10.2025 തീയ്യതി രാവിലെ 09.30 മണിയോടെ  ബസ്സിൽ യാത്രചെയ്യുകയായിരുന്നു 42 വയസുള്ള അതിജീവിതയെ ടിക്കറ്റെടുക്കുന്ന സമയം ബസിലെ കണ്ടക്ടറായ പ്രതി കൈയ്യിൽ കയറിപിടിച്ച് മാനഹാനിവരുത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി കോഴിപറമ്പിൽ വീട്ടിൽ  സജീവൻ 49 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സജീവൻ കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു അടിപിടിക്കേസിലും ഭാര്യയെ ക്രൂരതക്ക് വിധേയയാക്കിയ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസുകളിലും പൊതുജനങ്ങളുടെ സുരക്ഷക്ക് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത ഒരു കേസ്സിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ.ബി.കെ, എസ് ഐ മാരായ സജിൽ കെ ജി, ബാബ ടി വി സി പി ഒ മാരായ ഷമീർ വിഷ്ണു, അമൽദേവ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!