Kodungallur

യുവാവിനെ പേനകത്തി കൊണ്ട് ആക്രമിച്ച വധശ്രമകേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂർ : കാർ ഓടിക്കാൻ കൊടുക്കാത്തതിലുള്ള വിരോധത്തിൽ യുവാവിനെ തടഞ്ഞു നിർത്തി  പേനകത്തി കൊണ്ട് ആക്രമിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ്  കാര കാതിയാളം ദേശത്ത് ചെറുവീട്ടിൽ വീട്ടിൽ ഷിനാസ് 33 വയസ്സ്  എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

എടവിലങ്ങ്  കാര പഞ്ചായത്ത്കളം ദേശത്ത്, കൈതക്കപറമ്പിൽ വീട്ടിൽ, അജിനാസ് 27 വയസ്സ്  എന്നയാളും കൂട്ടുകാരനും ചേർന്ന് വാങ്ങിയ കാർ ഓടിക്കാൻ കൊടുക്കാത്തതിലുള്ള വിരോധത്താൽ  17.102025 തിയ്യതി വൈകീട്ട് 05.30 മണിക്ക് കാര കാതിയാളം പള്ളിയുടെ തെക്ക് വശത്തുള്ള റോഡിൽ വച്ച് അജിനാസ് ഓടിച്ചിരുന്ന  കാർ  ബൈക്കിൽ വന്ന് തടഞ്ഞു നിറുത്തി കാറിലുണ്ടായിരുന്ന അജിനാസിനെ മർദ്ദിക്കുകയും  പേനകത്തി വച്ച് കഴുത്തിന് നേരെ കുത്താൻ  ശ്രമിച്ചതിൽ ചുണ്ടിലും കൈതണ്ടയിലും കൊണ്ട് മുറിവ് പറ്റുകയും  ചെയ്ത സംഭവത്തിലാണ്  ഷിനാസിനെ   തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഷിനാസ്  കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2024 വർഷത്തിൽ ഒരു വധശ്രമകേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ , സബ്ബ് ഇൻസ്പെക്ടർമാരായ  സാലിം കെ, മനു പി ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  സനോജ് , വിഷ്ണു  സി. യു, വിഷ്ണു  ഇ. ബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!