Kodungallur

എടവിലങ്ങ് ഗവഃ എൽ.പി. സ്കൂളിൽ ആധുനിക സംവിധാനത്തോടെയുള്ള ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണോത്ഘാടനവും കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ വിതരണോത്ഘാടനവും നടന്നു

എടവിലങ്ങ് ഗവഃ എൽ.പി. സ്കൂളിൽ ആധുനിക സംവിധാനത്തോടെയുള്ള ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണോത്ഘാടനവും എടവിലങ്ങ് പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ വിതരണോത്ഘാടനവും കൈപ്പമംഗലം എം.എൽ.എ.
ഇ.ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷാ അജിതൻ അധ്യക്ഷത വഹിച്ചു.
എടവിലങ്ങ്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്തോഷ്  കോരുചാലിൽ , സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എം.   ആർ കൈലാസൻ,  ബിന്ദു രാധാകൃഷ്ണൻ എന്നിവരും
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ കെ കെ മോഹനൻ, ശ്രീമതി ജോസ്മി ടൈറ്റസ്,  ശ്രീമതി സുബി പ്രമോദ്,  ശ്രീ ഹരിദാസ്, എന്നിവരും
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി മൊയ്തീൻകുട്ടി,  എടവിലങ്ങ് പഞ്ചായത്ത്  സെക്രട്ടറി ശ്രീമതി സിന്ധു കെ ആർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥ ശ്രീമതി നിഷ കെ എ,
പി ടി എ പ്രസിഡണ്ട് സുജിത്ത്,  മാതൃ സംഗമം പ്രസിഡണ്ട് ശ്രീമതി നിഷ ,
SMC ചെയർപേഴ്സൺ സജീന ബ്ലോക്ക് അസിസ്റ്റൻറ് എൻജിനീയർ ബിന്ദു എന്നിവരും ആശംസകൾ നേർന്നു.

സ്കൂൾ പ്രധാന അധ്യാപകൻ പി.എ. നൗഷാദ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. എ ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.

വിദ്യാലയത്തിലെ രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!