കനോലി കനാലിൽ പെരിഞ്ഞനം പൊന്മാനിക്കുടത്തിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സിനു മുകളിൽ തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് ഒഴുകിവന്ന നിലയിൽ കണ്ടത്. പൊൻമാനിക്കൂടം കടവിന് തെക്ക് നിദ്ര ക്രിമാറ്റോറിയത്തിന് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെ സമീപവാസികളാണ് മൃതദേഹം കണ്ടത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്
പെരിഞ്ഞനത്ത് കനോലി കനാലിൽ അജ്ഞാത മൃതദേഹം

