Kodungallur

വയലാർ സ്മരണ; എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂർ: വയലാർ ദൈവത്തിന് മേൽ മാനവികതയെ പ്രതിഷ്ഠിച്ചു – എം.എം. സചീന്ദ്രൻ ദൈവത്തെ നിഷേധിക്കാതെ തന്നെ ആ സങ്കല്പത്തിനു മുകളിൽ മാനവിതെയെ പ്രതിഷ്ഠിച്ച കവിയാണ് വയലാർ രാമവർമ്മയെന്ന് എം.എം. സചീന്ദ്രൻ അഭിപ്രായപ്പെട്ടു. മനുഷ്യനെ കേവല മനുഷ്യനിൽ നിന്നും സാമൂഹ്യ മനുഷ്യനിലേക്ക് വികസിപ്പിക്കാനും വയലാറിനു കഴിഞ്ഞതും അടിവരയിട്ടു പറയേണ്ടതുണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.പി. ഭാസ്കരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച വയലാർ അനുസ്മരണ സമ്മളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ ചേർന്ന സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. നന്ദകുമാർ പി.ടി.ശിവരാമൻ, എ.എം. സിറാജുദ്ദീൻ . പ്രൊഫ. കെ.അജിത എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എസ്. തിലകൻ സ്വാഗതവും ബക്കർ മേത്തല നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം വയലാർ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും അരങ്ങേറി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!