കൊടുങ്ങല്ലൂർ ഉപജില്ലയിലെ എഴുപത്തി നാലോളം സ്കൂളിൽ നിന്നുമായി അയ്യായിരത്തി മുന്നൂറ്റി ഇരുപത്തി മൂന്ന് വിദ്യാർത്ഥികൾ 351 ഇനങ്ങളിലായി തങ്ങളുടെ കഴിവുകൾ മാറ്റുരച്ച പതിനൊന്ന് വേദികളും കലോത്സവത്തെ സമ്പുഷ്ടമാക്കി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ
സമാപന സമ്മേളന ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ എം എസ് മോഹനൻ അധ്യക്ഷനായി. കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൊയ്‌തീൻകുട്ടി സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ്,മതിലകം ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വത്സമ്മ ടീച്ചർ, ശ്രീനാരായണപുരം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ എ അയ്യൂബ്, ജയ സുനിൽ രാജ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീതി മിനി ഷാജി, വാർഡ് മെമ്പർമാരായ ശ
രാജേഷ് കൈതക്കാട്ട്, രേഷ്മ വിബിൻ, പ്രസന്ന ധർമ്മൻ, മിനി പ്രദീപ്, , വെള്ളാങ്കല്ലൂർ ബി പി സി നീതു സുഭാഷ്, വികസന സമിതി കൺവീനർ സി ജെ ദാമു, സംഘാടക സമിതി ജനറൽ കൺവീനർ അനീസ എം.എ, എം ഇ എസ് ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ് ഷമീർ, എം ഇ എസ് എച്ച് എസ് എസ് ചെയർമാൻ ശ
സുൽഫി കെ കെ, എം ഇ എസ് പബ്ലിക് സ്കൂൾ സെക്രട്ടറി ശ
അബ്ദുള്ള ബാബു,റിസപ്ഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ ഡോ. കെ എസ് ഷിഹാബുദ്ദീൻ , പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ എ മുഹമ്മദ് അലി, എം ഇ എസ് എഫ് ആർ യു പി എസ് വെക്കോട് ഹെഡ് മിസ്ട്രസ് ലത എം, ഗവ. എൽ പി സ്കൂൾ എച്ച് എം സൈജ, എം ഇ എസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഷബി അബൂബക്കർ എന്നിവർ സംസാരിച്ചു.
958 പോയന്റുകൾ നേടി
മതിലകം
സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് ഓവറോൾ ചാമ്പ്യൻമാരായി.
614 നേടിയ എറിയാട്
.ജി കെ വി എച്ച് എസ് സ്കൂളിനാണ് രണ്ടാം സ്ഥാനം.
600 പോയിൻറുകൾ കരസ്ഥമാക്കിയ
കെ കെ ടി എം ജി എച്ച് എസ് എസിനാണ് മൂന്നാം സ്ഥാനം.
തീരദേശത്തെ കലാ മാമാങ്കത്തിന് തിരശീല വീണു; മതിലകം സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് ഓവറോൾ ചാമ്പ്യമാർ

