കൊടുങ്ങല്ലൂർ നഗരസഭയിലെചന്തപ്പുര -ഉഴുവത്ത് കടവ് റോഡിന്റെയും അനുബന്ധ കാനയുടെയും നിർമ്മാണം ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ ആയിരം കോടി രൂപ റോഡ് പുനരുദ്ധാരണ പദ്ധതിയിലെ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കാനയും റോഡും നിർമ്മിക്കുന്നത്.
കാനയുടെ ഇരുവശങ്ങളിലും കോൺക്രീറ്റ് ഭിത്തികൾ കെട്ടി അതിനുമീതെ സ്ലാബുകൾ നിർമ്മിക്കും.
തുടർന്ന്,നിലവിലുള്ള റോഡിൽ കട്ട വിരിക്കും.
ചന്തപ്പുരയിൽ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ കെ ആർ ജൈത്രൻ,മുൻ നഗരസഭ കൗൺസിലർ ടി പി പ്രഭേഷ്, കെ കെ ഹാഷിക്,ജിഎസ് സുരേഷ് എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ നഗരസഭയിലെചന്തപ്പുര -ഉഴുവത്ത് കടവ് റോഡിന്റെയും അനുബന്ധ കാനയുടെയും നിർമ്മാണം ആരംഭിച്ചു.

