ലൈഫ് പദ്ധതി പ്രകാരം കൊടുങ്ങല്ലൂർ നഗരസഭയിൽ പുതിയ പദ്ധതിയിൽ വീട് നിർമിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ സംഗമം നടത്തി.
1770 വീടുകളാണ് നഗരസഭ ഇതുവരെ അനുവദിച്ചെത്. പദ്ധതിയുടെ അവസാന ഘട്ടത്തിൽ കരാറിൽഏർപ്പെട്ട ഗുണഭോക്താക്കളാണ് സംഗമത്തിൽ പങ്കെടുത്തത്.
അഡ്വ: വി ആർ സുനിൽകുമാർ എം എൽ എ സംഗമം ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൻ ടി കെ ഗീത അദ്ധ്യക്ഷത വഹിച്ചു.
ലൈഫ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഉദ്യോഗസ്ഥരായ എ എ മിനി,
ധന്യ വിൻസെന്റ് ,സരിത വേണുഗോപാൽ ,അമൃത വിഷ്ണു ,സി വി വിനീഷ
എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കെ എസ് കൈസാബ്,. എൽസിപോൾ , ഷീല പണിക്കശ്ശേരി , കെ ആർ ജൈത്രൻ , എം യു ഷിനിജ ,പി എൻ. വിനയചന്ദ്രൻ , ഇ ജെ ഹിമേഷ് , അനിതബാബു , ഫ്രാൻസിസ് ബേക്കൺ, എന്നിവർ പ്രസംഗിച്ചു.
ലൈഫ് പദ്ധതി പ്രകാരം കൊടുങ്ങല്ലൂർ നഗരസഭയിൽ പുതിയ പദ്ധതിയിൽ വീട് നിർമിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ സംഗമം നടത്തി.