അഴീക്കോട് കേന്ദ്രീകരിച്ചു എറിയാട് പഞ്ചായത്തിനെ വിഭജിച്ച് പുതിയൊരു ഗ്രാമപഞ്ചായത്ത് തന്നെ രൂപീകരിക്കണമെന്ന് കെപിസിസി മുൻ വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ പറഞ്ഞു. അഴീക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ എം സാദത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കുറ്റ വിചാരണ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മത്സ്യ മേഖലയും ടൂറിസം മേഖലയും കേന്ദ്രീകരിച്ചു അഴീക്കോട് ഗ്രാമത്തിലെ ഓരോ കുടുംബത്തിലും നിരവധി ആളുകൾക്ക് തൊഴിൽ നൽകാനുള്ള സാധ്യതകൾ ഉള്ള പ്രദേശമാണ് അഴീക്കോട് . എന്നാൽ 20 വർഷമായി എറിയാട് പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷം അഴീക്കോടിന്റെ കാര്യത്തിൽ പൊറുക്കാൻ ആകാത്ത അവഗണനയാണ് കാണിച്ചിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് യാതൊരു പ്രവർത്തനങ്ങളും ഇല്ലാതെ നശിക്കുകയാണ്. മുസിരിസ് പൈതൃക ബീച്ച് ടൂറിസം ടൂറിസം ഭൂപടത്തിലേക്ക് കയറാനുള്ള സാധ്യതകൾ പോലും പഞ്ചായത്ത് ഭരണസമിതി യോ ഇടതുപക്ഷ എംഎൽഎയോ ഉപയോഗപ്പെടുത്തിയില്ല നിന്നും അദ്ദേഹം ആരോപിച്ചു . അഴീക്കോട് മിനി ഹാർബർ. സ്ഥാപിക്കാനുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ പദ്ധതിയെ ഇടതു സർക്കാർ അട്ടിമറിക്കുകയായിരുന്നു ഇതോടെ അഴീക്കോടിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ലഭിക്കുമായിരുന്ന തൊഴിൽ സാധ്യതകൾ ഇല്ലാതായതായും പ്രതാപൻ പറഞ്ഞു.
മണ്ഡലം സെക്രട്ടറി സി ഐ മുഹമ്മദ് സ്വാഗതം പറഞ്ഞു
എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ബി മൊയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി കെ മുഹമ്മദ് , അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി പി ജോൺ , P A കരുണാകരൻ, വി എം ഷൈൻ കെ ടി സജീവൻ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാരായ സി എ റഷീദ്, പി എ മനാഫ്, അബ്ദുൽ ഖാദർ, കോൺഗ്രസ് സംഘടനാകാര്യ സെക്രട്ടറി നജീബ് പി മുഹമ്മദ് , ബ്ലോക്ക് ഭാരവാഹികളായ പി കെ ചന്ദ്രബാബു പിഎം ലിയാഖത്ത്, പി എച്ച് റഹീം,അബ്ബാസ് പള്ളിപ്പാടത്ത്, ലൈല സേവ്യർ,C D വിജയൻ, N M ഫൈസൽ,K A സ്റ്റാൻലി കോൺഗ്രസ് നേതാവ് E M അബ്ദുൽ സലാം
മണ്ഡലം ഭാരവാഹികളായ PK അബ്ദുൽ ജബ്ബാർ, K A ഷരീഫ്,P S നൗഷാദ്, അസീസ് പതപ്പുള്ളി, V M അബ്ദുൽ മജീദ് ലത വിദ്യാദരൻ, പ്രമീള സജീവൻ, അശോകൻ നീലിമത്തറ, അജിത്ത്,പുഷ്പ ഷാജു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എവിൻ സിന്റോ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആശാ കമറുദ്ദീൻ , ശശി പൊയ്യാറ|കൊച്ചു മൊയ്തീൻ, സുൽഫി എടവഴിക്കൽ, ഖാലിദ്, KR ജോസഫ്, , കെഎസ്‌യു നേതാക്കളായ അമരേശ്വർ, സി എസ് അഹദ് എന്നിവർ സംസാരിച്ചു
അഴീക്കോട് പുതിയൊരു ഗ്രാമ പഞ്ചായത്ത് വേണം ടി എൻ പ്രതാപൻ

