കോട്ടപ്പുറം കേരള കാത്തലിക് യൂത്ത് മൂവ് മെന്റ്റ്(കെ.സി.വൈ.എം.) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ‘തിരയും തീരവും’ എന്ന ത്രിദിന തീരദേശ യുവജന ക്യാമ്പ് കോട്ടപ്പുറം വികാസ് ആൽബർടൈൻ സെന്ററിൽ സമാപിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു .തീരദേശ ജനതയുടെ പ്രശ്നങ്ങളെ അടുത്തറിയുവാനും പഠിക്കുവാനും യുവജനങ്ങൾതയ്യാറാക്കണമെന്ന്അദ്ദേഹം പറഞ്ഞു.വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങളെ ഒന്നിപ്പിച്ച ഈ ക്യാമ്പ്, തീരദേശ സമൂഹത്തിൻ്റെ വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്യുന്നതിന് സുപ്രധാന വേദിയായി. യുവജന ശാക്തീകരണം, സാമൂഹിക ഇടപെടൽ, തീരദേശ നിയമങ്ങൾ എന്നീ വിഷയങ്ങളിൽ ക്യാമ്പിൽ പരിശീലന ക്ലാസ്സുകൾ നടന്നു.സമാപന സമ്മേളനത്തിൽ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു.കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി, രൂപത ഡയറക്ടർ ഫാ. നീൽ ചടയമുറി, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ഷെറി ജെ തോമസ് എന്നിവർ സംസാരിച്ചു.കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ് സ്വാഗതവും കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി ജോസ്മി മരിയ ജോസ് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വൈസ് പ്രസിഡൻറ് ജോഷ്ന എലിസബത്ത്, അനൂപ് ജെ.ആർ. പാലിയോട്, സെക്രട്ടറിമാരായ സനുസാജൻ പടിയറയിൽ, കുമാരി ജീന ജോർജ്, വിപിൻ ജോസഫ്, ഖജാൻജി ജിബി ഏലിയാസ്എന്നിവർ ക്യാമ്പിനേതൃത്വം നൽകി.കേരളത്തിലെ 32 രൂപതകളിൽ നിന്നായി നൂറിലധികം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
കെ.സി.വൈ.എം. സംസ്ഥാനതീരദേശക്യാമ്പ് ‘തിരയും തീരവും’ സമാപിച്ചു

