സിപിഐഎം ഇവരെ രണ്ട് വട്ടം കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലറും ഒരുതവണ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ആക്കിയിരുന്നു.
എന്നാൽ അധികാര മോഹം തലയ്ക്കുപിടിച്ച ഇവർ ബിജെപിയുമായി കൈകോർക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ബിജെപി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ഇവർ ഗൂഢാലോചന നടത്തുകയാണ്.
അധികാരത്തിനുവേണ്ടി വർഗീയശക്തികളുമായി കൈകോർക്കുന്ന ഇവരെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി മുസ്താക്ക് അറിയിച്ചു.
കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ചന്ദ്രശേഖരൻ പങ്കെടുത്തു.
കെ.എസ്.കൈസാബ്, ടി.പി.പ്രഭേഷ്, ഷീല രാജ്കമൽ, അഡ്വക്കേറ്റ് അഷറഫ് സാബാൻ എന്നിവർ സംസാരിച്ചു.
മുൻ നഗരസഭ കൗൺസിലർ ശോഭ ജോഷിയെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി

