Kerala Thrissur

തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

ഇരിങ്ങാലക്കുട : 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, തൃശ്ശൂർ റൂറൽ പോലീസ് ജില്ലയുടെ പരിധിയിലുള്ള തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. രാജ്യസേവനത്തിലും നിയമപരിപാലനത്തിലും താൽപര്യമുള്ള സേവനസന്നദ്ധർക്ക് പോലീസ് സേനയോടൊപ്പം പ്രവർത്തിക്കാനുള്ള ഒരു മികച്ച അവസരമാണിത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനോട് അനുബന്ധിച്ച് സ്പെഷൽ പോലീസ് ഓഫീസറായി പ്രവർത്തിയെടുക്കാൻ താല്പര്യമുള്ള 18 വയസ്സിനും, 60 വയസ്സിനും മദ്ധ്യേ പ്രായമുള്ള, സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ (SPC). നാഷണൽ കേഡറ്റ് കോർപ്സ്‌ (NCC), വിമുക്തഭടന്മാർ, മുൻ പാരാ മിലിട്ടറി ഉദ്യോഗസ്ഥർ, മുൻ പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് അവസരം. *(സർവ്വീസിൽ നിന്ന് വിരമിച്ചവർ 2025 ഡിസംബർ 20-ന് അഞ്ച് വർഷം പൂർത്തിയാകാത്തവരായിരിക്കണം.)* മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ മതിയാവാതെ വന്നാൽ, നാഷണൽ സർവ്വീസ് സ്കീം (NSS) വളണ്ടിയർമാരെയും' പരിഗണിക്കുന്നതാണ്. താൽപര്യവും യോഗ്യതയുമുള്ളവർ അവരുടെ ബയോഡാറ്റയും ബന്ധപ്പെട്ട മറ്റു വിവരങ്ങളുമായി ഉടനെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 ദിവസത്തെ സേവനത്തിനു മതിയായ വേതനം ലഭിക്കുന്നതുമാണ്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!