വെള്ളാങ്കല്ലൂർ കോണത്തുകുന്ന് കിഴക്ക് പാലപ്രക്കുന്നിൽ വൻ തീപിടിത്തം, ഇവിടെ പ്രവർത്തിക്കുന്ന ഒരു പ്ലാസ്‌റ്റിക് ആർടിഫിഷ്യൽ ഫ്ളവേഴ്‌സ് നിർമ്മാണക്കമ്പനിയുടെ ഗോഡൗണിലാണ് തീടിപിടിത്തം ഉണ്ടായിട്ടുള്ളത്. ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം, ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നും, തൃശൂർ, ചാലക്കുടി, മാള എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും പൂർണ്ണമായും അണക്കാനായിട്ടില്ല. പരിസരവാസിയായ ഷൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹരിശ്രീ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായിട്ടുള്ളത്. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു.
വെള്ളാങ്കല്ലൂർ കോണത്തുകുന്ന് കിഴക്ക് പാലപ്രക്കുന്നിൽ വൻ തീപിടിത്തം

