കൊടുങ്ങല്ലൂർ ശ്രീവിദ്യാപ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ ശൃംഗപുരം മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള കോവിലകം ഊട്ടുപുര കോമ്പൗണ്ടിൽ ഡിസംബർ 12, 13,14 തീയതികളിലായി നടക്കുന്ന ശ്രീവിദ്യാ സപര്യാമഹോത്സവത്തിന്റെ യജ്ഞ ശാലയുടെ കാൽനാട്ടു കർമ്മം സന്യാസി കൃഷ്ണയോഗം നിർവഹിച്ചു.തുടർന്നു നടന്ന വിശദീകരണ യോഗത്തിൽ ശ്രീവിദ്യാ പ്രതിഷ്ഠാനത്തി ന്റെ ചെയർമാനും കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിലെ പാരമ്പര്യ മേൽശാന്തിയുമായ അഡ്വക്കേറ്റ് ത്രിവിക്രമൻ അടികൾ യാഗത്തിന്റെ ക്രിയകളെക്കുറിച്ച് വിശദീകരിച്ചു.വിവേകാനന്ദകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ശ്രീ സുധാകർ ജി ,സജീവൻ പറപറമ്പിൽ, എസ്.എൻ.ഡി.പി താലൂക്ക് പ്രസിഡണ്ട് രവീന്ദ്രൻ, കോവിലകം പ്രതിനിധി സുരേന്ദ്രവർമ്മ രാജ തുടങ്ങിയവർ സംസാരിച്ചു.
ശ്രീവിദ്യാ സപര്യാമഹോത്സവത്തിന്റെ യജ്ഞ ശാലയുടെ കാൽനാട്ടു കർമ്മം നടന്നു

