മതിലകം: കൂളിമുട്ടത്താണ് സംഭവം. കൂളിമുട്ടം തട്ടുങ്ങല്‍ സെന്ററിന് വടക്ക് ഭാഗം, രണ്ടാം വാര്‍ഡ് മുന്‍ മെമ്പർ ഹസീന ഫത്താഹിൻ്റെ വീട്ടിലെ വളര്‍ത്തുപൂച്ചയാണ് വീടിനോട് ചേര്‍ന്ന തെങ്ങില്‍ കയറിയത്. ഇന്നലെ വൈകീട്ടോടെ നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൂച്ച പ്രാണരക്ഷാര്‍ത്ഥം തെങ്ങില്‍ കയറിയത്. എന്നാല്‍ ഒരു ദിവസം കഴിഞ്ഞിട്ടും പൂച്ചയ്ക്ക് താഴിയിറങ്ങാൻ കഴിയാതായതോടെ വീട്ടുകാർ ഫയർഫോഴ്സിൻ്റെ സഹായം തേടുകയായിരുന്നു. സ്ഥലത്ത് എത്തിയ കൊടുങ്ങല്ലൂർ ഫയർഫോഴ്സിൻ്റെ സഹായത്താൽ വീട്ടുടമ ഫത്താഹ് തന്നെയാണ് തേങ്ങിന് മുകളിൽ കയറി പൂച്ചയെ സുരക്ഷിതമായി താഴെയിറക്കിയത്
മതിലകത്ത് തെങ്ങിൽ കയറിയ പൂച്ചയെ താഴെ ഇറക്കി ഫയർഫോഴ്സ്

