കൊടുങ്ങല്ലൂരിൽ ആർ ട്ടി ഒ ചലാൻ എ പി കെ ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9,90,000/-
രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ഹരിയാനയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
ഫരിദാബാദ് സ്വദേശി മനീഷ് കുമാർ (23) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മേത്തല കോട്ടപ്പുറം തോമസ് ലാലൻ്റെ
മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സമയം ഫോണിൽ RTO Challan എന്ന APK ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതുവഴി
ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന
ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് അറസ്റ്റ്. ഈ കേസിൽ ഹരിയാന സ്വദേശിയായ ലക്ഷ്മി എന്ന യുവതിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പണം തട്ടിയ കേസിൽ ഹരിയാന സ്വദേശി അറസ്റ്റിൽ

