കൊടുങ്ങല്ലൂർ : വി മാർത്തോമാ ശ്ലീഹായുടെ 1973 -ാം ഭാരതപ്രവേശന തിരുനാളും രൂപതയുടെ സുവർണ്ണ ജൂബിലി ഒരുക്കത്തിന്റെ ഭാഗമായുള്ള കുടുംബ വർഷാചരണവും ഇരിങ്ങാലകുട രൂപതാ മെത്രാൻ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട, മാള, പുത്തൻ ചിറ എന്നിവിടങ്ങളിൽ നിന്ന വന്ന പദ യാത്രകൾക്ക് മെത്രാൻ നേതൃത്വം നൽകി .
മാർത്തോമാ തീർത്ഥാടനത്തിനായി തിരി തെളിക്കൽ ചടങ്ങിൽ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം മുഖ്യശാന്തി സത്യധർമ്മൻ അടികൾ ,ശ്രീവിദ്യാ പ്രകാശിനി സഭാ പ്രസിഡന്റ് പ്രഫ. ചെന്താമരാക്ഷൻ മാസ്റ്റർ, രൂപത വികാരി ജനറൽമാരായ മോൺസിനൂർ ജോളിയെ വടക്കൻ,വിൽസൺ ഈരത്തറ ,ജോസ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു. കൊടുങ്ങല്ലൂർ സെൻറ് മേരീസ് ചർച്ച് വികാരി ഫാ. ജോയി പെരേപ്പാടൻ സ്വാഗതം പറഞ്ഞു.
ഭാരത പ്രവേശനത്തിൻ്റെ ദീപ്ത സ്മരണയിൽ മാർത്തോമ തീർത്ഥാടനം

