Kodungallur

ടി.വേണുഗോപാൽ ചിട്ടപ്പെടുത്തിയ ജനനായകൻ ആട്ടക്കഥ ഇരിങ്ങാലക്കുട കളിയരങ്ങ് അരങ്ങിലെത്തിച്ചു

പ്രൊഫസർ ആർ.പി.മേനോൻ രചിച്ച് ഇരിങ്ങാലക്കുട ടി.വേണുഗോപാൽ ചിട്ടപ്പെടുത്തിയ ജനനായകൻ ആട്ടക്കഥ ഇരിങ്ങാലക്കുട കളിയരങ്ങ് അരങ്ങിലെത്തിച്ചു.മഹാബലി വിജയം എന്ന ആട്ടക്കഥാ രചയിതാവിൻ്റെ ജനനായകൻ ആട്ടക്കഥയിൽ നായകൻ ഇ.എം എസ്.നമ്പുതിരിപ്പാടാണ്. ആട്ടക്കഥയുടെ പ്രമേയം കേരളത്തിലെ ആദ്യ ജനകീയ സർക്കാരിനെ പ്രതിലോമശക്തികൾ പ്രവർത്തിച്ചതിൻ്റെ ഫലമായി പിരിച്ചുവിടപ്പെടുകയും പിന്നിട് ജനശക്തി പുനഃസ്ഥാപിക്കുന്നതുമാണ് രംഗത്ത് അവതരിപ്പിച്ചത്.
കൊടുങ്ങല്ലൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരിപ്പാട് ഉദ്‌ഘാടനം ചെയ്തു. അദ്ദേഹവും  പ്രൊഫ. ആർ.പി മേനോനും ചേർന്ന് കളി വിളക്ക് കൊളുത്തിയ ചടങ്ങിൽ കവി കെ. ഡി. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി.
ടി.വേണുഗോപാൽ, അഡ്വ.ടി. പി.അരുൺ മേനോൻ, ഹരി തേജസ് എന്നിവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!