കൊടുങ്ങല്ലൂർ :അഴീക്കോട് മുനക്കൽ മുസ്രിസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റ് ഡിസംബർ 20 മുതൽ 31 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടക സമിതി നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.20 ന് രാവിലെ സംഘാടകസമിതി ചെയർമാൻ ഇ.ടി. ടൈസൺ എം എൽ എ കൊടി ഉയർത്തുന്നതോടെ തീരോത്സവത്തിന് ആരംഭം കുറിക്കും.
വൈകിട്ട് 4 മണിക്ക് വർണ്ണശബളമായ ഘോഷയാത്ര. തുടർന്ന് നടക്കുന്ന സമ്മേളനം ടൂറിസം
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെയും കലാപരിപാടികളും യുവ ഗായകൻ അമൻ സഖയും കുടുംബവും നയിക്കുന്ന ഗാനമേളയും നടക്കും.
തുടർന്നുവരുന്ന 11 ദിവസവും രണ്ടു വേദികളിലായി വിവിധ പരിപാടികൾ ഉണ്ടാകും.രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയുള്ള പരിപാടികൾ രണ്ടാമത്തെ സ്റ്റേജിലും 6 30 മുതലുള്ള സാംസ്കാരിക സമ്മേളനവും തുടർന്നുള്ള കലാപരിപാടികളും പ്രധാന സ്റ്റേജിലും എല്ലാ ദിവസവും നടക്കും ‘മന്ത്രിമാരായ കെ രാജൻ ,പി രാജീവ്, ആർ ബിന്ദു , വി അബ്ദുറഹ്മാൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തുടങ്ങിയവർ ഓരോ ദിവസവും സാംസ്കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
മുനക്കൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 20 മുതൽ 31 വരെ

