കൊടുങ്ങല്ലൂർ: കടകെണിയിൽ അകപ്പെടാതെ സമ്പാദ്യത്തിൽകൂടി സുരക്ഷിതരാകാൻ സമുദായാംഗങ്ങളെ പ്രാപ്താരാക്കാൻ വേണ്ടിയാണ് സാമ്പത്തിക സുരക്ഷിത സെമിനാർ എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സംഘടിപ്പിച്ചത്. പ്രശസ്ത സാമ്പത്തികഉപദേഷ്ടാവ് നിഖിൽ ഗോപാലകൃഷ്ണൻ സെമിനാർ നയിച്ചു. കൊടുങ്ങല്ലൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ച സെമിനാർ നഗരസഭ ചെയർ പേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ പി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ പി കെ പ്രസന്നൻ ആമുഖ പ്രസംഗം നടത്തി. യോഗം കൗൺസിലർ ബേബി റാം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ഡിൽഷൻകൊട്ടേക്കാട്ട്, എം കെ തിലകൻ, കെഡി വിക്രമാദിത്യൻ, ദിനിൽ മാധവ് , വനിതാ സംഘം- യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ കെ എസ് ശിവറാം, ഷിയവിക്രമാദിത്യൻ, ഗീത സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സാമ്പത്തിക സുരക്ഷിത സെമിനാർ SNDP യോഗം കൊടുങ്ങല്ലൂർ യൂണിയൻ സംഘടിപ്പിച്ചു.

