Kaipamangalam Thrissur

സഞ്ചരിക്കുന്ന മൊബൈൽ ബാർ പിടികൂടി

കൈപ്പമംഗലം: ഓട്ടോറിക്ഷയിൽ ആവശ്യക്കാർക്ക് കൂടുതൽ വിലക്ക് മദ്യം വിൽപ്പന നടത്തിവന്നിരുന്ന. കൈപ്പമംഗലം ഡോക്ടർപടി  ചോറാട്ടിൽ വീട്ടിൽ ഗംഗാധരൻ മകൻ ബൈജു (52) എന്നയാളെ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എസ്.പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം
പിടികൂടി. പിടികൂടുമ്പോൾ   10 ലിറ്റർ മദ്യം ഓട്ടോയിൽ ഉണ്ടായിരുന്നു.
ഇയാളുടെ പേരിൽ മദ്യ വില്പന നടത്തിയതുമായി ബന്ധപ്പെട്ട് കൈപ്പമംഗലം പോലീസിലും എക്‌സൈസിലും നേരത്തെ കേസ് ഉള്ളതാണ്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ശിവൻ സി വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാബു ഐ വി, സിജാദ് കെ എം, മുഹമ്മദ്‌ ദിൽഷാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധ,ശ്രുതി സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സഞ്ജയ്‌ സി പി എന്നിവർ സംഘത്തിലുണ്ടായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!