Thrissur

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : 25.01.2026 തീയ്യതി രാത്രി 10.00 മണിയോടെ മാപ്രാണം കുഴിക്കാട്ടുക്കോണം സ്വദേശി കെങ്കയിൽ വീട്ടിൽ അമൽ 29 വയസ് എന്നയാളെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിനാണ്  ഇരിങ്ങാലക്കുട സോൾവെന്റ് റോഡ് കനാൽബേയ്സ് സ്വദേശി പരിയാടത്ത് വീട്ടിൽ സുനിലൻ 36 വയസ്  എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

25.01.2026 തീയ്യതി രാത്രി 10.00 മണിയോടെ അമലും  സുഹൃത്തുക്കളായ ശബരിദാസും ആദിത്യനും സ്കൂട്ടറിൽ  നമ്പ്യാൻ കാവ്  മാപ്രാണം റോഡിലൂടെ  പോകുമ്പോൾ ഹോൺ അടിച്ചിട്ടും പ്രതികൾ റോഡിൽ നിന്നും മാറാതെ നടക്കുന്നത് കണ്ട്  നടക്കാൻ  പറഞ്ഞപ്പോൾ പ്രതികൾ അസഭ്യം പറഞ്ഞത് അമൽ ചേദ്യം ചെയ്തതലിലുള്ള വൈരാഗ്യത്താൽ  പ്രതിയായ സുനിലൻ അമലിന്റെറ മുഖത്ത് കൈകൊണ്ട് അടിക്കുകയും താഴെ വീണ അമലിനെ ർട്ടിൽ പിടിച്ച് വലിച്ച് റോഡരികിലുള്ള പറമ്പിലേയ്ക്ക് കൊണ്ടു പോയി അവിടെ കിടന്നിരുന്ന കരിങ്കല്ല് കഷ്ണമെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സുനിലൻ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ മദ്യം നിർമിച്ച കേസ്സിലും, പൊതുമുതൽ നശിപ്പിച്ച കേസിലും അടക്കം രണ്ട് ക്രമിനൽക്കേസിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ അഭിലാഷ്, സൗമ്യ ഇ യു, ജി എസ് ഐ സതീശൻ എം എൻ, ജി എസ് സി പി ഒ മാരായ ഗിരീഷ്,  രഞ്ജിത്ത് എം ആർ, സുജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!