Kodungallur

അടിപ്പാതക്കായി പ്രതിഷേധ സദസ്സ്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപ്പാസ് ഡി.വൈ.എസ്.പി ഓഫീസ് ജംഗ്ഷനിൽ; ” അടിപ്പാത ” എന്ന ലക്ഷ്യം നേടുംവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി അമർഷം തുടിച്ചു നിന്ന പ്രതിഷേധ സദസ്സ്. സഹന സമര പോരാട്ടത്തിൻ്റെ 800-ാം ദിവസം നടന്ന പ്രതിഷേധ സദസ്സിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി. എലിവേറ്റഡ്
ഹൈവേ കർമ്മസമിതിയുടെ  നേതൃത്വത്തിൽ സമരപന്തലിനോട് ചേർന്ന് നടന്ന പ്രതിഷേധ സദസ്സ് പി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു.  സമിതി ജനറൽ കൺവീനർ അഡ്വ.കെ.കെ.അൻസാർ അധ്യക്ഷത വഹിച്ചു. ഡോ. സുമേധൻ, സി.പി.എം ലോക്കൽ സെക്രട്ടറി ടി.പി.പ്രഭേഷ്, പൊതുപ്രവർത്തകൻ വേണു വെണ്ണറ, പി.കെ. സത്യശീലൻ, കെ.സി.ജയൻ,  പി.ജി. നൈജി, ടി.പി.അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!