perinjanam Thrissur

പെരിഞ്ഞനം സെന്ററിൽ ലോറി ഇലക്ട്രിസിറ്റി പോസ്റ്റ് ഇടിച്ചു തകർത്തു.

പെരിഞ്ഞനം: ദേശീയപാതയിലൂടെ സവാള ലോഡുമായി പോയിരുന്ന ലോറി ഇലക്ട്രിസിറ്റി പോസ്റ്റ് ഇടിച്ചു തകർത്തു. പെരിഞ്ഞനം സെന്ററിൽ ഇന്ന് രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ലോഡുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, ആർക്കും പരിക്കില്ല. പോസ്റ്റ് റോഡിൽ കുറുകെ വീണതിനാൽ കുറച്ച് നേരം ഗതാഗതതടസ്സം ഉണ്ടായിരുന്നു. അപകടത്തെതുടർന്ന് സെന്ററിൽ വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ട്. സവാള നിറച്ച നിരവധി ചാക്കുകൾ റോഡിൽ വീണു റോഡ് നിറയെ സവാളയായിരുന്നു

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!