സംസ്ഥാനസർക്കാരിന്റെ കഴിഞ്ഞ ഏഴ് ബഡ്ജറ്റുകളിലും കൊടുങ്ങല്ലൂരിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി കുടിവെള്ള സംഭരണിയിൽ നിന്നും വെള്ളം കൊണ്ടുവരുന്ന കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിച്ച്, പുതിയ ജലസംഭരണി സ്ഥാപിക്കുന്നതിനുമായി കോടികൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നത് കൊടുങ്ങല്ലൂർ നഗരസഭയുടെയും കൊടുങ്ങല്ലൂർ എം എൽ എ യുടെയും അനാസ്ഥമൂലം. വേനൽ കടുക്കുന്നതിനുമുൻപായി രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്നത്. ഇതിനു ശാശ്വത പരിഹാരം കാണുവാൻ എം എൽ എ യുടെയും നഗരസഭയുടെയും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് നഗരസഭാ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് സജീവൻ ടി എസ് പ്രമേയം അവതരിപ്പിക്കുകയും കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
ഏഴ് ബഡ്ജറ്റുകളിൽ കോടികൾ കൊടുങ്ങല്ലൂർ നഗരസഭയിൽ
കുടിവെള്ളം കിട്ടാക്കനി..!

