Paravoor

പറവൂരിൽ കാർ പുഴയിലേക്ക് മറിഞ്ഞു വൻ അപകടം

പറവൂർ: തട്ടുകടവിൽ കാർ നിയന്ത്രണംവിട്ടു പുഴയിലേക്ക് മറിഞ്ഞു. ഇന്ന് (10-2-2026) രാവിലെ 10 മണിക്കാണ് അപകടം.കാർ മറിഞ്ഞ സമയത്ത്  ഡ്രൈവർ എടവനക്കാട് സ്വദേശി അർജുൻ  വാഹനത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ടു. സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിഞ്ഞതും ഡോർ തുറക്കാൻ സാധിച്ചതും രക്ഷപെടാൻ സഹായിച്ചതായി അർജുൻ പറഞ്ഞു. മറ്റൊരു വാഹനം വരുന്നത് കണ്ട് റിവേഴ്‌സ് എടുത്തപ്പോഴാണ് പുഴുയിലേക്ക് മറിഞ്ഞത്. ടാക്സി കാറിൽ മറ്റ് യാത്രക്കാർ ഉണ്ടാവാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്നു കരയ്ക്ക് കയറ്റി.

You may also like

Kerala Paravoor

ദേശീയപാതയുടെ സാധനങ്ങൾ മോഷ്ടിച്ച പറവൂർ സ്വദേശികൾ പിടിയിൽ

പറവൂർ: മാക്കനായി മണപ്പാടം വീട്ടിൽ ഷിഹാബ് (46), വടക്കേക്കര ആളംന്തുരുത്ത് പറമ്പുംമേൽ വീട്ടിൽ അഭിജിത്ത് (28), ആളംന്തുരുത്ത് അപ്പോഴുംവീട്ടിൽ അലി ഹാഫിസ് (23), വടക്കേക്കര പട്ടണം കൈമപറമ്പിൽ
Local News Paravoor

പറവൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വീണ്ടും മോഷണം

പറവൂർ: എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ചെമ്പ് കേബിളുകളാണ് നഷ്ടമായത്. ഒരു വർഷം മുൻപു പമ്പ് ഹൗസിൽ നിന്നു സോളർ ബാറ്ററികൾ മോഷണം പോയിരുന്നു. അന്ന് പൊലീസിൽ പരാതി
error: Content is protected !!