Kodungallur

ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കൊടുങ്ങല്ലൂർ ചാപ്റ്ററിന്റെ 51-) മത് കുടുംബ സംഗമം നടന്നു

കൊടുങ്ങല്ലൂർ: അനാഥ- വിധവാ സംരക്ഷണ സംവിധാനമായ ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കൊടുങ്ങല്ലൂർ ചാപ്റ്ററിന്റെ 51-) മത് കുടുംബ സംഗമവും പഠന ക്ലാസും കൊടുങ്ങല്ലൂർ ചേരമാൻ മാലിക് മൻസിൽ ഓർഫനേജ്  ഹാളിൽ വെച്ച് (15:02:2026) ഞായർ ഡോ:പി. കെ. മുഹമ്മദ് റഷീദ് (പ്രസിഡന്റ്‌,സി. എം. എം. ഒ.ഓർഫനേജ് കൊടുങ്ങല്ലൂർ) ഉദ്ഘാടനം ചെയ്തു. ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ഇസ്മായിൽ പടിയത്ത്  സ്വാഗതം പറഞ്ഞ യോഗത്തിൽ ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സലിം തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. നിസാർ ടി ബീരാൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ എം. എം. മുഹമ്മദ് സഈദ് (സെക്രട്ടറി, സി. എം. എം. ഒ.ഓർഫനേജ്) ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന ചെയർമാൻ സഫറലി ഇസ്മാഈൽ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ദിലൈറ്റ് ലേഡീസ് വിംഗ് ചെയർപേഴ്സൺ, ഷക്കീല സഫറലി  ഗ്രോ ബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു. തുടർന്ന് നടന്ന പഠന സെഷനിൽ ” ഖുർആനിന്റെ മാസം” എന്ന വിഷയത്തിൽ മുഹമ്മദ് അമീൻ (ഖത്തീബ്, മസ്ജിദുൽ ഹുദാ പൊന്നാനി ടൗൺ) മുഖ്യപ്രഭാഷണം നടത്തി. “നോമ്പിന്റെ വിധിവിലക്കുകൾ” എന്ന വിഷയത്തിൽ ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ സെക്രട്ടറി ഇ. ഐ.മുജീബ്, താജുദ്ദീൻ സ്വലാഹി എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു ക്ലാസും നടത്തി. നടന്ന രണ്ട് ക്ലാസുകളും റമദാനിന്റെ പവിത്രതയും ഖുർആനിന്റെ വിശിഷ്ടതയും ഉൾക്കൊള്ളുന്നവയായിരുന്നു.   സിദ്ദീഖ് മാനങ്കേരി, സലാഹുദ്ദീൻ കരുപ്പടന്ന, റാഫി കൊണ്ടമ്പിള്ളി, മീന സലീം, വാഹിദ ഹുസൈൻ, സുനിത താജുദ്ദീൻ, സീന മുജീബ്, സാജിത ടീച്ചർ,ആബിദ ടീച്ചർ, റൈഹാനത്ത് സുലൈമാൻ, റസിയ ഗഫൂർ, അസ്മ ടീച്ചർ,  ഹംലത്ത് കരീംതുടങ്ങിയവർ പങ്കെടുത്തു. ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി  ഹുസൈൻ തോട്ടുങ്ങൽ  നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!