Kodungallur

പൊടിയിൽ മുങ്ങി  കൊടുങ്ങല്ലൂർ ചന്തപ്പുര ജംഗ്ഷൻ

അനങ്ങാ പാറ നയം സ്വീകരിച്ച്  ദേശീയപാത അധികൃതരും, നിർമ്മാണ കമ്പനികളും
ദേശിയ പാത മേല്പാല നിർമ്മാണത്തിനോപ്പം സംസഥാന പാത തകർന്നതാണ് ജംഗ്ഷനിൽ പൊടി ശല്യം വർദ്ധിക്കാൻ ഇടയാക്കിയത്.കൊടുങ്ങല്ലൂർ ചന്തപ്പുരപ്പുരയിലെ പാത തകർന്ന് ഗതാഗതം താറുമാറായി .അതോടൊപ്പം തന്നെ പൊടിശല്യം മൂലം ജനങ്ങളും കടയുടമകളും തൊഴിലാളികളും ദുരിതത്തിലാണ്. പൊടിശല്യം യാത്രക്കാർക്ക് ഇരട്ടി ദുരിതമാകുന്നു. ചന്തപ്പുര ജംഗ്ഷൻ .വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി ബൈക്ക് യാത്രികർക്ക് മുൻവശംപോലും കാണാനാകാത്ത സ്ഥിതിയാണ്.വലിയ കണ്ടയ്നർ ലോറികളും ചരക്ക് ലോറികളും ബസ്സുകളും ഒരേ സമയം കടന്നു പോകുമ്പോൾ പൊടി ശല്യത്തിനൊപ്പം ഗതാഗത കുരുക്കും വർധിക്കുന്നു.കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി ശല്യം മൂലം മുഖം പൊത്തേണ്ട സ്ഥിതിയിലാണ് ഇരു ചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ.നഗരത്തിലെ പൊടി ശല്യം വർദ്ധിക്കുന്നതിനും കമ്പനിയുടെ അനാസ്ഥയാണ് കാരണമായിട്ടുള്ളതെന്നാണ് ആരോപണം.നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കാനും ജനങ്ങളുടെ യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും ദേശീയപാത അധികൃതരും , നിർമ്മാണ കമ്പനികളും തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .ചന്തപ്പുര ജംഗ്ഷനിലെ വ്യാപാരികൾക്കാണ് പൊടിശല്യം ഏറ്റവും കൂടുതൽ ദുരിതമായി മാറിയിരിക്കുന്നത്.സാധനങ്ങളെല്ലാം പൊടിപിടിക്കുന്നതിനാൽ ഈ ഭാഗത്തെ കച്ചവടത്തെയും ബാധിക്കുന്നുണ്ട്.ഇപ്പോൾ മാസ്ക് ധരിച്ചാണ് പലരും കടയിലിരിക്കുന്നത് ,ശ്വാസംമുട്ടും ശ്വാസകോശ സംബന്ധമായ പല രോഗങ്ങൾക്കും പൊടിശല്യം കരണമായേക്കാവന്ന അവസ്ഥയിലാണ് നാട്ടുകാർ. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും  സംഘടിപ്പിച്ചിരുന്നു.എന്നിട്ടും പരിഹാരം  കാണാതെ അനങ്ങാ പാറ നയത്തിലാണ്  ദേശീയപാത അധികൃതരും, നിർമ്മാണ കമ്പനികളും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!