Mathilakam Thrissur

മതിലകത്ത് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

മതിലകം : നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം വിദേശമദ്യം സൂക്ഷിച്ച കേസിൽ എറിയാട് വൈദ്യർ ജംഗ്ഷൻ സ്വദേശി  ചെമ്മണ്ടപ്പറമ്പിൽ വീട്ടിൽ  ബൈജു (39) എന്നയാളെയാണ്  തൃശ്ശൂർ റൂറൽ പോലീസ്  അറസ്റ്റ് ചെയ്തത്. 

23-02-2026 തിയ്യതി രാവിലെ 11.00 മണിയോടെ പൊക്ലായ് ബിവറേജ് ഷോപ്പിന്റെ കോമ്പൗണ്ടിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബൈജുവിനെ പരിശോധിച്ചപ്പോഴാണ്, ഇയാളിൽ നിന്നും 500 മില്ലി ലിറ്ററിന്റെ 30 കുപ്പി (15 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്. 25 കുപ്പി ഹണിബീ ബ്രാൻഡി, ഒരു കുപ്പി ബാഗ്‌പൈപ്പർ വിസ്കി, നാല് കുപ്പി ആർ.ഡി.എസ് പ്രീമിയം ബ്രാൻഡി എന്നിവയാണ് പിടിച്ചെടുത്തത്. തുടർന്ന് പ്രതിയെ  അറസ്റ്റ് ചെയ്ത് മതിലകം പോലീസ് സ്റ്റേഷനിലെത്തിച്ച് അബ്കാരി നിയമപ്രകാരം കേസ്സെടുത്തു.

ബൈജു മുൻപും സമാനമായ രീതിയിൽ മദ്യവിൽപന നടത്തിയ കേസിൽ പ്രതിയാണ്. 2024 ഫെബ്രുവരി 17-ന് രാത്രി എറിയാട് ഭാഗത്ത് വെച്ച് 9.750 ലിറ്റർ വിദേശമദ്യവുമായി കൊടുങ്ങല്ലൂർ പോലീസ് ഇയാളെ പിടികൂടിയിരുന്നു.

മതി ലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, കൊടുങ്ങല്ലൂർ കൺട്രോൾ റൂം എസ് ഐ ശ്രീനിവാസൻ, സി പി ഒ ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!