Kodungallur

അഴിക്കോട് മുനമ്പം പാലം അപ്രോച്ച് റോഡിന് വേണ്ടി ഉള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ ആക്കണം എന്ന് ആവശ്യപെട്ടു

നിർദിഷ്ട്ട അഴിക്കോട് മുനമ്പം പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടി അഴിക്കോടും മുനമ്പത്തും ഭൂമി ഏറ്റടുക്കൽ നടപടികൾ വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം എന്ന് അഴിക്കോട് മുനമ്പം പാലം സമര സമതി സർക്കാരിനോട് ആവശ്യപെട്ടു. ചെയർമാൻ adv. ഷാനവാസ് കാട്ടകത്ത് യോഗത്തിൽ ആദ്യക്ഷത വഹിച്ചു. പാലത്തിന്റെ നിർമാണം ദൃതഗതിയിൽ പുരോഗമിക്കുന്നത് സ്വാഗതാർഹമാണെങ്കിലും അപ്രോച്ച് നിർമാണത്തിന് രണ്ടാം ഘട്ട ഭൂമി ഏറ്റടുക്കൽ നടപടികൾ മുന്നോട്ട് നീങ്ങിയിട്ടില്ല എന്നാണ് ലാൻഡ് അക്വിസിഷൻ  തഹസിൽധാർ തന്നിട്ടുള്ള വിവരാവകാശ രേഖയിൽ പറയുന്നത്. പുഴയുടെ ഇരു കരകളിലുമുള്ള സർവീസ് റോഡുകളുടെയും ഭൂമി ഏറ്റെടുക്കൽ നടപടികൾ പ്രാരംഭഘട്ടത്തിൽ മാത്രമാണ്.  നേരത്തേ പാലത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ അഞ്ചു വർഷങ്ങൾ ആണ് വേണ്ടി വന്നത്. പാലത്തിൻ്റെ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാൻ മുൻകൂട്ടി  ഒരൂ പ്ലാൻ തയ്യാറാക്കാത്തതുകൊണ്ടാണ്  ഇപ്പോൾ ഭൂമി വീണ്ടും ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്.  പാലം പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്താലും വർഷങ്ങളോളം ഉപയോഗിക്കാൻ പറ്റാത്തസാഹചര്യംആണ് ഉണ്ടാകാൻ പോകുന്നത്. ഇക്കാര്യത്തിൽ ആവശ്യം എങ്കിൽ നിയമ നടപടികളും ആയി മുന്നോട്ട് പോകും എന്ന് സമര സമതി അറിയിച്ചു. യോഗത്തിൽ പി എ സീതി മാസ്റ്റർ, ഇ കെ സോമൻ മാസ്റ്റർ, പി കെ ജസീൽ, കെ ടി സുബ്രഹ്മണ്യൻ, സി എ റഷീദ്, പി എ കരുണാകരൻ, കെ.എം. മുഹമ്മദുണ്ണി തുടങ്ങിയവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!