Paravoor

പറവൂരിൽ വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം

പറവൂർ: നഗരത്തിലെ നടപ്പാതകൾ കൈയേറുന്നത് തടയുന്നതിനായി ശക്തമായ നടപടികളുമായി നഗരസഭ. ഇതിന്‍റെ ഭാഗമായി നടപ്പാതയിലേക്ക് കയറി കച്ചവടം നടത്തിയിരുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയും മുകാംബി റോഡിലും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരങ്ങളിലും പാതയോരത്ത് സാധനങ്ങൾ നിരത്തിയിരുന്നവർക്കു കർശന നിർദേശം നൽകി അവ മാറ്റുകയും ചെയ്തു.
മുനിസിപ്പൽ ജംഗ്ഷൻ മുതൽ ചേന്ദമംഗലം ജംഗ്ഷൻ വരെയുള്ള പ്രദേശത്ത് വഴിയോര കച്ചവടം നിരോധിച്ചിട്ടുള്ളതാണെന്ന് അധികൃതർ അറിയിച്ചു. വ്യാപാരികൾ അടിയന്തരമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പുറകിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദേശിച്ചിട്ടുണ്ട്. അനധികൃത കച്ചവടങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന നിലപാടിലാണ് നഗരസഭ.
ഇന്ന് വൈകിട്ട് നാലിന് വഴിയോരകച്ചവടക്കാരു‌ടെ പ്രധിനിധികളുടെ യോഗം ചെയർമാന്‍റെ നേതൃത്വത്തിൽ നടക്കും. ലൈസൻസ് ഇല്ലാതെയും ശുചിത്വമില്ലാതെയും പ്രവർത്തിക്കുന്ന രാത്രികാല തട്ടുകടകളെ ഒഴിവാക്കും.
ഇതിനായി പ്രത്യേക പരിശോധനയും നീക്കവും നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ മാത്യു ജോർജ്, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ ബിമൽ, പീറ്റർ എന്നിവർ നേതൃത്വം നൽകി.
നിയമലംഘനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോബി പഞ്ഞിക്കാരനും അറിയിച്ചു.

You may also like

Kerala Paravoor

ദേശീയപാതയുടെ സാധനങ്ങൾ മോഷ്ടിച്ച പറവൂർ സ്വദേശികൾ പിടിയിൽ

പറവൂർ: മാക്കനായി മണപ്പാടം വീട്ടിൽ ഷിഹാബ് (46), വടക്കേക്കര ആളംന്തുരുത്ത് പറമ്പുംമേൽ വീട്ടിൽ അഭിജിത്ത് (28), ആളംന്തുരുത്ത് അപ്പോഴുംവീട്ടിൽ അലി ഹാഫിസ് (23), വടക്കേക്കര പട്ടണം കൈമപറമ്പിൽ
Local News Paravoor

പറവൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വീണ്ടും മോഷണം

പറവൂർ: എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ചെമ്പ് കേബിളുകളാണ് നഷ്ടമായത്. ഒരു വർഷം മുൻപു പമ്പ് ഹൗസിൽ നിന്നു സോളർ ബാറ്ററികൾ മോഷണം പോയിരുന്നു. അന്ന് പൊലീസിൽ പരാതി
error: Content is protected !!