കൈപ്പമംഗലം :ഐക്യ ജനാധിപത്യ മുന്നണി കൈപ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എം. നാസർ തെരഞ്ഞുടുപ്പ് പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചു കൈപ് മംഗലത്തിന്റെ തെക്കേ അതിർത്തിയായ അഴിക്കോട് ജെട്ടിയിൽ നിന്നാണ് തുടക്കം കുറിച്ച് അവിടെ കൂടി നിന്ന നൂറ്ക്കണക്കിന് വോട്ടർമാരോട് വോട്ട് അഭ്യർത്ഥന നടത്തിയശേഷം തുറന്ന ജീപ്പിൽ നുറ് ഇരു ചക്ര വാഹനങ്ങളുടേയും കാറുകളുടേയും അകമ്പടിയോടെയാണ് പ്രചരണം തുടങ്ങിയത്. അഴീക്കോട് എറിയാട് എടവിലങ്ങ്, വെമ്പല്ലൂർ, പൊക്ലായി. പെരിഞ്ഞനം മതിലകം ചെന്ത്രാപ്പിന്നി, എടമുട്ടം, എസ്.എൻ പുരം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് സമാപിച്ചത്. യു.ഡി എഫിന്റെ സംസ്ഥാന, ജില്ലാ മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. വിവിധസ്ഥലങ്ങളിൽ ആവേശജ്വല സ്വീകരണമാണ് നാസറിന് ലഭിച്ചത്.
ഐക്യ ജനാധിപത്യ മുന്നണി കൈപ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എം. നാസർ തെരഞ്ഞുടുപ്പ് പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചു

