കൊടുങ്ങല്ലൂർ : സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും നിറവിൽ ചേരമാൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സൗഹൃദ സംഗമം.
വി.ആർ സുനിൽ കുമാർ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു.
ത്യാഗ നിർഭരമായ വ്രതാനുഷ്ടാനത്തിലൂടെ മനുഷ്യരെ സ്നേഹിക്കാനും സഹായിക്കാനും വിശ്വാസികൾക്ക് കൂടുതൽ കറുത്തേക്കുമെന്ന് അദ്ദേഹം പറഞ്ഞു
മത സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത ഇഫ്താർ സംഗമം
കൊടുങ്ങല്ലൂരിന്റെ സൗഹൃദ പാരമ്പര്യത്തിന് മാറ്റുകൂട്ടി. മഹല്ല് പ്രസിഡന്റ് എൻ.എ റഫീഖ് അധ്യക്ഷത വഹിച്ചു.
മഹല്ല് ചീഫ് ഇമാം ഡോ : മുഹമ്മദ് സലീം നദ്‌വി ഇഫ്താർ സന്ദേശം നൽകി.
മഹല്ല് ഇമാം അബ്ദുൽ അസീസ് നിസാമി,
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഒ.ജെ ജനീഷ്, ഫാദർ സന്തോഷ് ആന്റണി തൃശ്ശൂർ, കിഡ്സ് ഡയറക്ടർ ഫാദർ നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി,
തന്ത്രി ബാബു ശാന്തി കൊടുങ്ങല്ലൂർ,
കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ പി എ മുഹമ്മദ് ആരിഫ്,
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി
പ്രമോദ്, എസ്.എച്ച്.ഒ ബിജോയ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ, ഡി.സി.സി ജനറൽ സെക്രട്ടറി
അഡ്വ മുഹിയുദ്ധീൻ,സിപിഐ ജില്ലാ കമ്മറ്റിയംഗം സി.സി വിപിൻ ചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി മുസ്താക്കലി, അഡ്വ.സി.പി രമേശൻ, മുജീബ് റഹ്മാൻ ദാരിമി, അനസ് നദ് വി, മുജീബ് മാസ്റ്റർ
തുടങ്ങിയവർ പങ്കെടുത്തു.
സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും നിറവിൽ ചേരമാൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സൗഹൃദ സംഗമം.

