കാവ്തീണ്ടലിനിടെ തിരക്കിൽ പെട്ട് ഊരകം സ്വദേശിനിയായ കോമരം കുഴഞ്ഞുവീണ് മരിച്ചു .
ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന അശ്വതി കാവുതീണ്ടലിനിടെ തിരക്കിൽ പെട്ട് കോമരം കുഴഞ്ഞുവീണ് മരിച്ചു. ഊരകം സ്വദേശി ചെറവത്തൂർ പണിയിൽ വീട്ടിൽ 67 വയസ്സുള്ള രാധമ്മയാണ് മരിച്ചത്. ശനിയാഴ്ച കാവ് തീണ്ടൽ സമയത്ത് തിരക്കിനിടയിൽ ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
കാവ്തീണ്ടലിനിടെ തിരക്കിൽ പെട്ട് ഊരകം സ്വദേശിനിയായ കോമരം കുഴഞ്ഞുവീണ് മരിച്ചു .

