Thrissur

ഭാരതീയ ദളിത് കോൺഗ്രസ് എറിയാട് ബ്ലോക്ക് തെരഞ്ഞെടുപ്പ്  കൺവെൻഷൻ നടന്നു

സ്വാതന്ത്ര്യം ലഭിച്ചു എട്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും ദളിത് വിഭാഗം ഇപ്പോഴും അധ:സ്ഥിതരായി തുടരുന്നത് പരിശോധിക്കേണ്ടതാണ് എന്ന് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സന്തോഷ് ഐത്താടൻ പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് എറിയാട് ബ്ലോക്ക് തെരഞ്ഞെടുപ്പ്  കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ പേരിൽ മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം നൽകിയ ഇടത് പക്ഷ സർക്കാർ പട്ടികജാതി വിഭാഗത്തിന് എട്ട് ശതമാനം മാത്രമാണ് സംവരണം നൽകുന്നത്. അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ട് പോയ ദളിത് എം എൽ എ മാരെ കുറിച്ച് “അട്ടയെ മെത്തയിൽ കിടത്തിയാലും അട്ട പൊട്ടക്കുളം തേടും” എന്നധിക്ഷേപിക്കുന്ന സവർണ്ണ മാടമ്പിത്തരത്തിൽ നിന്ന് സിപിഎം നേതാക്കൾ പുറത്ത് കടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാർ ടി വി ചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു.
ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ യു സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
കൈപ്പമംഗലം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ടി എം നാസർ മുഖ്യാഥിതിയായിരുന്നു.
യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി എസ് മുജീബ് റഹ്മാൻ ,
ഡിസിസി ജനറൽ സെക്രട്ടറിമാരായ സിഎസ് രവീന്ദ്രൻ , പി കെ ഷംസുദ്ദീൻ, പി എച്ച് മഹേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പിബി മൊയ്തു, നേതാക്കളായ സി ബി ജയലക്ഷ്മി ടീച്ചർ, ടി എം കുഞ്ഞുമൊയ്തീൻ, പി പി ജോൺ , പി കെ ചന്ദ്രബാബു , വി എം ഷൈൻ, പി കെ മുഹമ്മദ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, പികെ മുഹമ്മദ് പി പി ഷാജി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരായ കെ എം സാദത്ത്, പി എ മുഹമ്മദ് സഗീർ , പ്രൊഫ കെ എ സിറാജ്.  എന്നിവർ സംസാരിച്ചു.
ദളിത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കനക ശങ്കരൻ സ്വാഗതവും പി എസ് ഹരിദാസൻ നന്ദിയും പറഞ്ഞു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!