എൽ ഡി എഫ് സ്ഥാനാർത്ഥി വി ആർ സുനിൽ കുമാർ കൊടുങ്ങല്ലൂർ നഗരത്തിൽ റോഡ് ഷോ നടത്തി. വാദ്യമേളങ്ങളും പ്ലക്കാർഡുകളും ബലൂണുകളുമായി നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. റോഡ് ഷോ വടക്കെ നടയിൽ സമാപിച്ചു. പി കെ ഡേവീസ്, കെവി വസന്തകുമാർ, സിസി വിപിൻ ചന്ദ്രൻ, മുസ്തിയ് അലി, കെ ആർജെതൻടി, പി പ്രബേഷ്, പിപി സുബാഷ്, വേണുവെണ്ണ, റഹിം പള്ളത്ത്, അരുൺ മേനോൻ, കെ എസ് കൈസാബ്, ഷീല രാജ്കമൽ തുടങ്ങിയവർ പങ്കെടുത്തു.
LDF സ്ഥാനാർത്ഥി V.R സുനിൽ കുമാർ കൊടുങ്ങല്ലൂർ നഗരത്തിൽ റോഡ് ഷോ നടത്തി

