Kodungallur

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ കുറ്റവാളി മുഹമ്മദ് ഷാഫിയെ നാടുകടത്തി

കൊടുങ്ങല്ലൂർ:  സ്റ്റേഷൻ റൗഡിയും നിരവധി  ക്രിമിനൽക്കേസിലെ കേസിലെ പ്രതിയുമായ എറിയാട് വില്ലേജ്, എറിയാട് ചന്ത ദേശത്ത്, പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി 30 വയസ്സ് എന്നയാളെയാണ് കാപ്പ ചുമത്തി മൂന്ന് മാസക്കാലത്തേക്ക് നാടുകടത്തിയത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരയണൻ ടി  ഐ പി എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
മുഹമ്മദ് ഷാഫി  കൊടുങ്ങല്ലൂര്‍, മതിലകം  പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമ കേസും ഒരു അടി പിടി കേസും  സ്ത്രീയെ  വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച ഒരു കേസും മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന്  നാല് കേസുകളും അടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോ എന്നിവർ പ്രധാന പങ്ക് വഹിച്ചു.

“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!